മണ്ണാര്‍ക്കാട് : പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ സെലക്ഷന്‍ നടത്തുന്നതി നു സംസ്ഥാന സര്‍ക്കാരിനു കീഴില്‍ രൂപീകരിച്ച കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെ ലക്ഷനും റിക്രൂട്ട്‌മെന്റും) ബോര്‍ഡിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍ കി തട്ടിപ്പോ വഞ്ചനയോ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നു ബോര്‍ ഡ് സെക്രട്ടറി അറിയിച്ചു. ഇത്തരം വ്യക്തികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനാ യാണിത്. പൊതുജനങ്ങള്‍ക്ക് ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായ സെക്രട്ടറിയെ kpesrb.complaints@gmail.com എന്ന ഇ-മെയിലിലോ സംസ്ഥാന വിജിലന്‍സ് വകുപ്പ് മേധാവിയേയോ വിവരം അറിയിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴി വുകളില്‍ നിയമനത്തിനായി എഴുത്തു പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, അഭിമുഖം ഉള്‍പ്പെടെ യുള്ള നടപടികളിലൂടെ സുതാര്യമായാണു ബോര്‍ഡ് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കു ന്നതെന്നും സെക്രട്ടറി അറിയിച്ചു.
