അലനല്ലൂര്‍ : വിജയദശമിയോടനുബന്ധിച്ച് ചളവ പനച്ചിക്കുത്ത് വീട്ടില്‍ എഴുത്തോല അക്ഷര സംഗമവും വിദ്യാരംഭവും നടന്നു. നിരവധി കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. ആചാര്യന്‍ ഗോപാലകൃഷ്ണന്‍, കവി ശ്രീധരന്‍ പനച്ചിക്കുത്ത്, അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്ഷര സംഗമം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അച്യുതന്‍ പനച്ചിക്കുത്ത് അധ്യക്ഷനായി.പഠന മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു.സംവിധായകന്‍ വിജീഷ് മണി, അലനല്ലൂര്‍ സര്‍വീസ് സഹ കരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍, സി.ഇ.എം.എസ് പ്രിന്‍സിപ്പാള്‍ അനീഷ് ബ്രിജേഷ്, ഗ്രാമ പഞ്ചായത്ത് അംഗം പി .രഞ്ജിത്ത്, പി.ഗോപാലകൃഷ്ണന്‍, എം. പത്മനാഭന്‍, കെ.ശിവശങ്കരന്‍,കെ ഗോപകുമാര്‍, പി.ശ്രീധരന്‍,പി.സുകുമാരന്‍, എന്നിവര്‍ സംസാരിച്ചു. പി ശ്രീനിവാസന്‍ സ്വാഗതവും പി.സുകുമാരന്‍ നന്ദിയും പറഞ്ഞു. കാവ്യ പൂജ, കീര്‍ത്തനാലാപനം എന്നിവ അരങ്ങേറി.
