അലനല്ലൂര്‍ : മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഹൃദ്രോഗ വിഭാഗത്തില്‍ മണ്ണാര്‍ ക്കാട് മദര്‍കെയര്‍ ഹോസ്പിറ്റലിലെ പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് ജേക്ക ബ് ചാര്‍ജെടുത്തു. എല്ലാ വ്യാഴാഴ്ചയും രാവിലെ പത്ത് മണി മുതല്‍ 11 മണി വരെ കണ്‍ സള്‍ട്ടന്റ് ഇന്റര്‍വന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ജോര്‍ജ് ജേക്കബിന്റെ സേവനം ആശുപത്രിയില്‍ ലഭ്യമാകും. നെഞ്ച് വേദന, അസ്വസ്ഥത, നെഞ്ചില്‍ ഭാരം അനുഭവ പ്പെടുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഒട്ടും ശ്വാസം കിട്ടാതെ വരിക, അമിത മായി ക്ഷീണം അനുഭവപ്പെടുക, കാലിലും കണങ്കാലിലും കാല്‍പാദത്തിലും നീര്, തലചുറ്റല്‍, ഛര്‍ദിക്കാന്‍ വരല്‍, തലയ്ക്ക് കനം കുറവു പോലെ തോന്നുന്നത്, ബ്ലഡ് പ്രഷര്‍ നന്നായി കുറയുന്നത്, ദഹനക്കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതെല്ലാം തന്നെ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. വിദഗ്ദ്ധമായ ചികിത്സ മെഡിക്കല്‍ സെ ന്റര്‍ അയ്യപ്പന്‍കാവില്‍ ലഭ്യമാകും. ശിശുരോഗം, ത്വക്ക് രോഗം, സൈക്കോളജി, പള്‍മ ണോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, ഫിസിഷ്യന്‍ ആന്‍ഡ് ഡയബറ്റോളജിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രശസ്തരും വിദഗ്ദ്ധരുമായി ഡോക്ടര്‍മാരുടെ സേവനമുണ്ട്. ആശുപത്രിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ടു മണി വരെ നെബുലൈസിംഗ്, ബി.പി.ചെക്കപ്പ്, മുറിവ് ഡ്രസ്സിംഗ്, ഇ.സി.ജി, എക്സ്റേ, ലാബ് സേവനങ്ങളും ലഭ്യമാണ്. ബുക്കിംഗിന്: 04924 263551, 8078823551.
