മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ സംരക്ഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ, നെല്ലി പ്പുഴ സംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലുള്ള ‘ പുഴ പാര്‍ലമെന്റ് ‘ ശനി യാഴ്ച പൊറ്റശ്ശേരിസ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് നടക്കുന്ന പരിപാടി കെ.ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാ ടനം ചെയ്യും. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ പ്രസിഡന്റ് ഡോ. ഇ. ശ്രീധരന്‍ വിശിഷ്ടാതിഥി യാകും. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതീ രാമരാജന്‍ അധ്യക്ഷയാകും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തും. മണ്ണാര്‍ക്കാടിന്റെയും കാ ഞ്ഞിരപ്പുഴ, തെങ്കര, കാരാകുര്‍ശി, കുമരംപുത്തൂര്‍ പഞ്ചായത്തുകളുടെയും ജലസ്രോ തസാണ് നെല്ലിപ്പുഴ. പുഴയെ അറിയാനായി സംരക്ഷണസമിതി പ്രാഥമികഘട്ടത്തില്‍ ‘ പുഴ നടത്തം ‘ നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്. പുഴ എവിടെയെല്ലാം മലിനമാകുന്നു, പരിഹാരമാര്‍ ഗങ്ങള്‍, പുഴയുടെ സംസ്‌കാരം, ചരിത്രം, പുഴയോരത്തെ സസ്യജീവിജാലങ്ങള്‍, വ്യക്തി ത്വങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയെപ്പറ്റി പുഴ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യും. സ്‌കൂളിലെ എന്‍.സി.സി. സ്‌കൗട്ട്‌സ്, എന്‍.എസ്.എസ്. വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തുന്നത്. ജലപ്രതിജ്ഞയും കുട്ടികളുടെ പുഴയനുഭവങ്ങള്‍ പങ്കുവെക്കലും നടക്കും. ജനപ്രതിനിധികള്‍, അധ്യാപകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പുഴ സംരക്ഷണസമിതി ഭാരവാഹികളായ ഷിജി റോയ്, കെ.പി. സലീം, ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ ജോ. സെക്രട്ടറി എ. ശ്രീകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി.സിദ്ദീഖ്, ശിവപ്രസാദ് പാലോട് എന്നിവര്‍ പങ്കെടുത്തു.
