അലനല്ലൂര്‍ : കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം മദ്‌റസ സര്‍ഗമേളയില്‍ ഉപ്പുകുളം നൂറുല്‍ ഹിദായ ജേതാക്കളായി. സ്റ്റേജിന സ്റ്റേജിതര വിഭാഗങ്ങളില്‍ 78 മത്സര ഇനങ്ങളിലായി 573 പോ യിന്റോടെയാണ് വിജയം. 520 പോയിന്റ് നേടി മദ്‌റസത്തുല്‍ മുജാഹിദീന്‍ വെള്ളി യഞ്ചേരി രണ്ടാം സ്ഥാനവും 519 പോയിന്റുമായി നൂറുല്‍ ഹുദാ കാപ്പുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യന്‍മാരായി കിഡ്‌സ് വിഭാഗത്തില്‍ അ സ്‌നാന്‍ 20 പോയിന്റ് നൂറുല്‍ ഹിദായ ഉപ്പുകുളം, ചില്‍ഡ്രന്‍ വിഭാഗത്തില്‍ ഇമ്രാന്‍ കെ 26 പോയിന്റ് നൂറുല്‍ ഹിദായ ഉപ്പുകുളം, സബ് ജൂനിയര്‍ വിഭാഗത്തില്‍ നാദിറ.കെ, 28 പോയിന്റ് നൂറുല്‍ ഹിദായ ഉപ്പുകുളം, ജൂനിയര്‍ വിഭാഗത്തില്‍ സമ നാസര്‍, 30 പോയിന്റ് മദ്‌റസത്തുല്‍ മുജാഹിദ്ദീന്‍ വെള്ളിയഞ്ചേരി, സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ നാദിര്‍ ഉമ്മര്‍ 28 പോയിന്റ് നൂറുല്‍ ഹുദാ കാപ്പുപറമ്പ് , സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ അല്‍ ഫ ജഫിന്‍ 30 പോയിന്റ് നൂറുല്‍ ഹിദായ ഉപ്പുകുളം എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ജേതാക്കളായി.
