മണ്ണാര്‍ക്കാട്: മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഫിക്ക്‌റ 2023 എന്ന പേരില്‍ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സഭ സംഘടിപ്പിച്ചു. മഞ്ഞളാം കുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. എന്‍ ഷംസുദീന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നട ത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മുത്തേടം, കില ഫാക്വല്‍റ്റി അംഗം കെ.ഹംസ ക്ലാസെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ സിദ്ദീഖ്, ജില്ലാ സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗതവും സെക്രട്ടറി റഷീദ് മുത്തനില്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സജ്‌ന സത്താര്‍, ജസീന അക്കര, കെ. കെ ലക്ഷ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ ബാന്‍ ടീച്ചര്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ കെ.ആലിപ്പു ഹാജി, മണ്ഡലം ഭാരവാഹികളായ പി.മുഹമ്മദാലി അന്‍സാരി, കെ.ടി ഹംസപ്പ, തച്ചമ്പറ്റ ഹംസ, ഒ. ചേക്കു മാസ്റ്റര്‍ ഹുസൈന്‍ കളത്തില്‍ കെ.ടി അബ്ദുല്ല ശമീര്‍ പഴേരി, മുനീര്‍ താളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
