കോട്ടോപ്പാടം: പുറ്റാനിക്കാട് ജുമാമസ്ജിദ് വളപ്പില്‍ പതിവാകുന്ന കാട്ടാനശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെ ഔട്ട് പോസറ്റ് ഉപരോധിച്ചു. പള്ളി ഖബര്‍സ്ഥാനിലെ ഖബറുകള്‍ ആനകള്‍ ചവിട്ടി താഴ്ത്തുന്നതും കൃഷികള്‍ നശിപ്പിക്കുന്നതിനും പരിഹാരം കാണ ണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. പുറ്റാനിക്കാട്, കണ്ടമംഗലം, കാഞ്ഞിരംകുന്ന് പ്രദേശത്ത് കാട്ടാനശല്ല്യം അതിരൂക്ഷമാണ്. ജനങ്ങള്‍ ഭീതിയോടെയാണ് പ്രദേശത്ത് കഴിയുന്നത്. റോഡിലൂടെ യാത്രചെയ്യാനും രാത്രികാലങ്ങളില്‍ ഭയരഹിതമായി പുറ ത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണെന്നും അധികൃതരോട് വിഷയം ഗൗരവപരമാ യി ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു പരിഹാരവുമില്ലന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകീട്ടാണ് ഉപരോധ സമരം നടന്നത്. മഹല്ല് പ്രസിഡന്റ് കെ. കെ.മൊയ്തുപ്പ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് മുദരിസ് മുഹമ്മദ് അന്‍വരി അധ്യ ക്ഷനായി. സി.മൊയ്തീന്‍കുട്ടി, സോണി പ്ലാത്തോട്ടം, സോജി മാത്യു, അലവി മദനി, പി.ഉബൈദ്, പി.ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
