മണ്ണാര്‍ക്കാട്: ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂവിഭാഗം നടത്തിയ പരിശോധ നയില്‍ അനധികൃതമായി വെട്ടുകല്ല്, കരിങ്കല്ല് കടത്തിയ ഏഴ് വാഹനങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് താലൂക്കിലെ വെട്ടുകല്ല്,കരിങ്കല്ല്, മണ്ണ് ഖനനം, അവയുടെ കടത്തല്‍ തുടങ്ങിയ പ്രകൃതി ചൂഷണങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച അവധിദിന സ്‌ക്വാഡി ന്റെ പരിശോധനയിലാണ് മൂന്നുദിവസമായി വാഹനങ്ങള്‍ പിടിച്ചെടുത്തത്. വിവിധ ഭാഗങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് അനധികൃതമായും പാസില്ലാ തെയും ലോഡ് കടത്തിയത് ശ്രദ്ധയില്‍പ്പെട്ടതും നടപടിയെടുത്തതും. കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങളുടെ വിവരം ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാ ര്‍മാരായ രാമന്‍കുട്ടി, മജു, അബ്ദുറഹ്മാന്‍ പോത്തുക്കാടന്‍ , മറ്റു ജീവനക്കാരായ ബാസില്‍ സൈനുദ്ദീന്‍, ജിജിന്‍ ,റിയാസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
