മണ്ണാര്‍ക്കാട് : കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ വീട്ടിലേക്ക് വെള്ളം കയറിയ തിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് നെല്ലി ക്കുന്ന് മലയന്‍ അബ്ദുള്ളയുടെ കുടുംബത്തേയാണ് കുന്നശ്ശേരി അംഗനവാടിയിലേക്ക് പുനരധിവസിപ്പിച്ചത്. നെല്ലിക്കുന്ന് തോട് കരകവിഞ്ഞാണ് വീട്ടിലേക്ക് വെള്ളം കയ റിയത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ഇടിയുടെ അകമ്പടിയോടെ എത്തിയ മഴ താലൂക്കില്‍ ഭേദപ്പെട്ട നിലയില്‍ പെയ്തു. മലയോരങ്ങളില്‍ കനത്ത മഴ ലഭിച്ചു. രാത്രി യോടെയാണ് വീട്ടിലേക്ക് വെള്ളം ഇരച്ചുകയറിയത്. അബ്ദുള്ളയും ഭാര്യയും മകളും മരുമകളും മൂന്ന് പേരക്കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. മുറികളിലെല്ലാം വെള്ളം കയറി തുടങ്ങിയതോടെ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായി. നാട്ടുകാര്‍ എത്തി ഏഴംഗ കുടുംബത്തെ അംഗനവാടിയിലേക്ക് മാറ്റി.

ചെളിയും മണ്ണും മറ്റും മലവെള്ളത്തില്‍ ഒലിച്ചെത്തി മുറികളിലടക്കം കെട്ടികിടക്കു ന്നതിനാല്‍ വീട് വാസയോഗ്യമല്ലതായിട്ടുണ്ട്. ചില ഗൃഹോപകരണങ്ങളും നശിച്ചു. കിണര്‍ ഉപയോഗശൂന്യമായി. വീടിന്റെ മുന്‍വശത്ത് ചുവരില്‍ വിള്ളല്‍ വീണിട്ടുണ്ട്. അടുക്കള ഭാഗത്ത് മേല്‍ക്കൂര താഴ്ന്ന നിലയിലാണ്. മുറ്റത്തിട്ടിരുന്ന പത്ത് കിലോയോളം അടയ്ക്ക ഒഴുകി പോയി. കുടുംബത്തിന്റെ ഉപജീവന മാര്‍ഗമായ ആടുകളെ സമയോ ചിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റിയത് രക്ഷയായി. ഇത് മൂന്നാം തവണയാണ് മഴയത്ത് അബ്ദുള്ളയുടെ വീട്ടിലേക്ക് വെള്ളം കയറുന്നത്.

തോടിന്റെ സമീപത്താണ് മണ്‍കട്ട കൊണ്ട് നിര്‍മിച്ചതും ഓടുമേഞ്ഞതുമായ അബ്ദുള്ള യുടെ വീടുള്ളത്. മലവെള്ളപ്പാച്ചിലില്‍ മരങ്ങളും മറ്റും ഒഴുകിയെത്തി ഓവുപാലത്തി ന്റെ വിടവില്‍ അടിഞ്ഞ് കൂടുന്നതാണ് തോട് കരകവിയാനിടയാക്കുന്നത്. ഇങ്ങിനെ സഭവിക്കുമ്പോള്‍ വെള്ളം അബ്ദുള്ളയുടെ വീടിന്റെ പിറക് വശത്ത് കൂടെ ഒഴുകിയെ ത്തുകയാണ് ചെയ്യുന്നത്. മുമ്പ് രണ്ട് തവണ സമാനരീതിയില്‍ വെള്ളം വീട്ടിലേക്ക് കയറിയിട്ടുണ്ട്. കഴിഞ്ഞ തവണ വെള്ളം കയറിയതിനെ തുടര്‍ന്ന് വസ്ത്രവ്യപാരിയായ മകന്‍ ഷറഫുദ്ദീന്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രൂപയുടെ തുണികള്‍ നശിച്ചിരുന്നു. വലിയ നഷ്ടം സംഭവിച്ചതിന് പിന്നാലെ കടബാധ്യതയുമായ പ്പോള്‍ ഇയാള്‍ ജോലിതേടി ഗള്‍ഫിലേക്ക് പോയി.

ഇത്തവണ നെല്ലിക്കുന്ന് തോടില്‍ നിന്നും ഇരച്ചെത്തിയ വെള്ളം വീടിനെ തകര്‍ച്ചാഭീ ഷണയിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. വെള്ളം കയറി നാശനഷ്ടമുണ്ടായ വീട് ഡെപ്യുട്ടി തഹസില്‍ദാര്‍ കെ. രാമന്‍കുട്ടി, ക്ലാര്‍ക്ക് ബാസില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!