കരട് വോട്ടര്‍ പട്ടിക പ്രകാശനം ചെയ്യും

അഗളി: 2024 ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സ്വീപ്പി (സിസ്റ്റമാ റ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം)ന്റെ ഭാഗ മായി അട്ടപ്പാടിയില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോ ബര്‍ 27 ന് രാവിലെ 11 ന് അഗളി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടി യില്‍ അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ സി. ഷര്‍ മ്മിള കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയാ യ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രക്ക് നല്‍കി പ്രകാശനം ചെയ്യും. ബോധവത്ക്കരണ പരി പാടികളുടെ ഭാഗമായി ഷൊര്‍ണൂര്‍ തോല്‍പ്പാവക്കൂത്ത് കലാകേ ന്ദ്രത്തിലെ പെണ്‍പാവ ക്കൂത്ത് സംഘത്തിന്റെ തോല്‍പ്പാവക്കൂത്ത്, പുത്തൂര്‍ സി.വി.എന്‍ കളരി സംഘത്തി ന്റെ കളരിപയറ്റ്, ആനവായ് ഈരിലെ പ്രാക്തന ഗോത്ര വര്‍ഗങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയുണ്ടാകും. കൂടാതെ അഗളി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളി ല്‍ തെരഞ്ഞെടുപ്പിന്റെ ചരിത്രം പറയുന്ന ചിത്ര പ്രദര്‍ശനവും നടക്കും. അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനി ല്‍കുമാര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, അഡീഷണല്‍ സെക്രട്ടറി യും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ പി. കൃഷ്ണദാസന്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ്, എ.ഡി.എം കെ. മണികണ്ഠന്‍, ഡെ പ്യൂട്ടി ഡി.ഇ.ഒയും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുമായ പി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 10.30 ന് അഗളി വി.എച്ച്. എസിലെ വിദ്യാര്‍ത്ഥി കളുടെ ഫ്ളാഷ് മോബ്, റാലി എന്നിവ നടക്കും. പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസ് മുതല്‍ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാള്‍ വരെ നടക്കുന്ന റാലി അഡീഷണല്‍ സി.ഇ.ഒ. പി. കൃഷ്ണദാസന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പെണ്‍തോല്‍പ്പാവക്കൂത്ത്

പത്മശ്രീ രാമചന്ദ്ര പുലവരുടെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഷൊര്‍ണൂര്‍ തോല്‍പ്പാവകൂത്ത് കലാകേന്ദ്രത്തിലെ സ്ത്രീകളുടെ സംഘം അവതരിപ്പിക്കുന്ന തോ ല്‍പ്പാവക്കൂത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആകര്‍ഷകമാകും. സംസ്ഥാന സര്‍ക്കാരിന്റെ സമം പദ്ധതിയുടെ ഉദ്ഘാടനത്തിന് സ്ത്രീശാക്തീകരണവുമായി ബന്ധ പ്പെട്ട കഥ അവതരിപ്പിച്ച് 2021 ലാണ് പെണ്‍പാവക്കൂത്ത് സംഘം അരങ്ങേറ്റം നടത്തിയത്. ക്ഷേത്രത്തിനു പുറത്ത് നിരവധി വേദികളില്‍ ഇതിനോടകം പാവക്കൂത്ത് അവതരിപ്പിച്ച സംഘം ലഹരിക്കെതിരെ ബോധവത്ക്കരണം, രാമായണം തുടങ്ങി വിവിധ ആശയങ്ങ ള്‍ കഥകളായി അരങ്ങിലെത്തിച്ചിട്ടുണ്ട്. രജിത രാമചന്ദ്ര പുലവരുടെ നേതൃത്വത്തില്‍ കെ.എന്‍ രാജലക്ഷ്മി, അശ്വതി രാജീവ്, നിവേദ്യ, നിത്യ, ദേവപ്രിയ, ദീപ എന്നിങ്ങനെ ഏഴ് പേരടങ്ങുന്ന സംഘമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. അന്തര്‍ദേശീയ പാ വകളി മേഖലയില്‍ പാവകളി അവതരിപ്പിച്ച സംഘത്തില്‍ ഈ പെണ്‍കൂട്ടവും ഉള്‍പ്പെട്ടി രുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിങ് പ്രാധാന്യത്തെ കുറിച്ച് യുവാക്കള്‍ക്കിടയില്‍ എത്തി ക്കുക, വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള ബോധവത്ക്കരണം നല്‍കുക തുടങ്ങിയ വയാണ് തോല്‍പ്പാവക്കൂത്തിലൂടെ ലക്ഷ്യമിടുന്നത്.

കളരിപ്പയറ്റുമായി പുത്തൂര്‍ സി.വി.എന്‍ കളരി സംഘം

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അട്ടപ്പാടി യിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടിയില്‍ കളരി സംഘവും പങ്കെടുക്കും. അഖിലേന്ത്യ ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ സി. മുരളീധരന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പുത്തൂര്‍ സി.വി.എന്‍ കളരി സംഘമാണ് ബോധവ ത്ക്കരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ ചാമ്പ്യ ന്‍ഷിപ്പുകള്‍ കരസ്ഥമാക്കിയവര്‍ അടങ്ങുന്ന 20 അംഗ സംഘമാണ് വിവിധ ആയോധന മുറകള്‍ അവതരിപ്പിക്കുക. വാള്‍പയറ്റ്, ഉറുമിപയറ്റ്, വടിവീശല്‍, മറിച്ചിലുകള്‍ തുടങ്ങിയവ അവതരിപ്പിക്കും.

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024

ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 9 വരെ പേര് ചേര്‍ക്കാനും തിരുത്താനും അവസരം

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്ത അതത് മണ്ഡല ങ്ങളില്‍ സ്ഥിരതാമസമുള്ളവരായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. 2006 ജനുവരി ഒന്നിനോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങ ളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. voters.eci.gov.in, voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി അപേക്ഷ നല്‍കാം. തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 മുതല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ കാര്‍ഡുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതിനാല്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!