മണ്ണാര്‍ക്കാട് : അട്ടപ്പാടി റോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിലുണ്ടായ അഗ്നിബാധ അ ണക്കാന്‍ നാട്ടുകാര്‍ക്കൊപ്പം സമയോചിതമായി പ്രവര്‍ത്തിച്ച ഗ്യാസ് ഏജന്‍സി ജീ വനക്കാരന്‍ മണികണ്ഠനെ കേരള ഫയര്‍ സര്‍വീസ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂനിറ്റ് ആദരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണലടി ചെക്‌പോസ്റ്റിന് സമീപം ബൈക്കില്‍ തീപിടിത്തമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ചും ചണച്ചാക്ക് നനച്ചിട്ടും തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇത് കണ്ടാണ് മണികണ്ഠന്‍ ഉടന്‍ ഓഫീസി ല്‍ നിന്നും പ്രാഥമിക അഗ്നിശമന ഉപാധിയുമായി എത്തി തീയണച്ചത്. മണികണ്ഠന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്. വട്ടമ്പലത്തെ അഗ്നി രക്ഷാ നിലയത്തില്‍ നടന്ന അനുമോദന സദസില്‍ അസി.സ്‌റ്റേഷന്‍ ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടി മണികണ്ഠനെ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സജിത്ത് മോന്‍ മൊമെന്റോ കൈമാറി. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ പാലക്കാട് മേഖല പ്രതിനിധികളായ ടി.ജയരാജന്‍, വി.സുരേഷ് കു മാര്‍, യൂനിറ്റ് കണ്‍വീനര്‍ ആര്‍.ശ്രീജേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ജലീല്‍, രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!