അലനല്ലൂര്‍ : പഞ്ചായത്തിലെ മലയിടിഞ്ഞി – താനിക്കുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ ദുരന്ത നിവാരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ചളവ, കാഞ്ഞിക്കുളം വാര്‍ഡി ലുള്‍പ്പെടുന്ന പ്രദേശത്ത് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കയ്യാല നിര്‍മാണം, തോടിന്റെ പാര്‍ശ്വ ഭിത്തി സംരക്ഷണം എന്നിവയാണ് നടത്തുന്നത്. കയ്യാല നിര്‍മാണം തുടങ്ങി കഴിഞ്ഞു. 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും. പ ദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. കേരള സം സ്ഥാന ഫാം അഡൈ്വസറി ബോര്‍ഡ് അംഗം പൊറ്റശ്ശേരി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷയായി. എസ്.സി.ഒ. അജിത്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഓവര്‍സിയര്‍ സി.വി.നരേന്ദ്രന്‍,മുന്‍ വാര്‍ഡ് മെമ്പര്‍ വി.ഷൈലജ, പൊതുപ്രവര്‍ത്തകരായ രവികുമാര്‍, വി.ഷൈജു, എം. അബൂബക്കര്‍, അമീന്‍ മഠത്തൊടി, എം.കൃഷ്ണകുമാര്‍, കെ.ഗഫൂര്‍, കെ.ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
