സി.പി.എം. കാരാകുര്‍ശ്ശി ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
കാരാകുര്‍ശ്ശി : കോണ്‍ഗ്രസും ബി.ജെ.പിയും പറഞ്ഞതു കൊണ്ടല്ല കേന്ദ്രം സമ്മതിക്കാ ത്തതിനാലാണ് കെ.റെയില്‍ നടപ്പാക്കാത്തതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കാരാകുര്‍ശ്ശിയിലെ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസ് എം. വിജയന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് മഹാ മഹത്വം എന്ന് പറഞ്ഞ് നടക്കുകയാണ് പലരും. ഒരു വന്ദേഭാരതുമില്ല. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് എത്തി ച്ചേരാനുള്ള പദ്ധതിയായിരുന്നു കെ-റെയില്‍. കേന്ദ്രം സമ്മതിച്ചാല്‍ കുറ്റിപറിച്ചെറിയല്‍ നടത്തിയ യു.ഡി.എഫിനേയും അതിനൊപ്പം ചേര്‍ന്ന ബി.ജെ.പിയേയും അതിജീവിച്ച് സര്‍ക്കാര്‍ കേരളത്തില്‍ കെ.റെയില്‍ ഉണ്ടാക്കുക തന്നെ ചെയ്യും.
ലോകോത്തര നിലവാരമുള്ള വിഴിഞ്ഞം പദ്ധതി നടപ്പായത് മുഖ്യമന്ത്രിയുടെ നിശ്ചയ ദാര്‍ഢ്യം മൂലമാണ്. പദ്ധതി നിര്‍ത്തിവെക്കണമെന്ന് പറഞ്ഞ യു.ഡി.എഫ് പിന്നീട് പ്രശ്ന ങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോയപ്പോള്‍ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ പേരിടണ മെന്ന് വരെ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരല്ലായിരുന്നുവെങ്കില്‍ ദേശീയപാത ഉണ്ടാവി ല്ലായിരുന്നു. തീരദേശ പാത, മലയോര ഹൈവെ അങ്ങനെ എത്രയെത്ര വികസന പദ്ധതി കളാണ് എല്‍.ഡി.എഫ്.സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും നിശ്ചയദാര്‍ഢ്യത്തില്‍ കൊണ്ടു വന്നത്. വികസന പ്രവര്‍ത്തനങ്ങളോട് മുഖം തിരിക്കുകയും നിഷേധാത്മക നിലപാട് സ്വീകരിക്കുകയുമാണ് കോണ്‍ഗ്രസും യു.ഡി.എഫും പ്രതിപക്ഷ നേതാവും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മി റ്റി അംഗം എന്‍.എന്‍.കൃഷ്ണദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ശാന്തകുമാരി എം. എല്‍.എ, പി.എ.ഗോകുല്‍ദാസ്, പി.കെ.ശശി, കെ.സി.റിയാസുദ്ദീന്‍, ഏരിയ കമ്മിറ്റി അം ഗങ്ങളായ പി.ഉണ്ണികൃഷ്ണന്‍, വി.സി.കാര്‍ത്യായനി, ലോക്കല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ ദാസ്, എ.പ്രേമലത, ടി.അച്ചുതന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
