പാലക്കാട് : മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 1, 2, 3 തിയ്യതികളിലായി നടക്കാനി രിക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കു ട്ടി, തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേ തൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.യോഗത്തില്‍ മണ്ഡലം -പഞ്ചായത്ത് -ബൂത്ത് അടിസ്ഥാനത്തിലുള്ള സം ഘടക സമിതി യോഗങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.താമസം, ഭക്ഷണം, വേദി, പന്തല്‍ സൗകര്യ ങ്ങളും വിലയിരുത്തി.
പരിപാടിയില്‍ സ്ത്രീകള്‍,തൊഴിലാളികള്‍,കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ എല്ലാ വി ഭാഗത്തില്‍പ്പെട്ടവരുടെയും പ്രാതിനിധ്യം ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ എ ക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.ഓരോ മണ്ഡലങ്ങളിലെയും പര്യ ടനത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടി പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ പി. മമ്മികുട്ടി, പി.പി സുമോദ്, കെ. ഡി പ്രസേനന്‍, മുഹമ്മദ് മുഹ്സിന്‍, കെ. ബാബു, എ. പ്രഭാകരന്‍, അഡ്വ. കെ. പ്രേംകുമാ ര്‍,മുന്‍ എം.എല്‍. എ ടി. കെ നൗഷാദ്,ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്,സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ മണികണ്ഠന്‍,ആര്‍. ഡി. ഒ ഡി. അമൃതവല്ലി,ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, ഉദ്യോഗസ്ഥര്‍, എന്നിവര്‍ പങ്കെടുത്തു.
