മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല വളവില്‍ ലോറി കള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കാട് സ്വദേശി തേജസ് വീട്ടില്‍ വാസുദേവന്റെ മകന്‍ രാജീവി (53) നെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ഡ്രൈവറെ താലൂക്ക് ആശുപത്രിയിലും പ്രവേ ശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുദിശയില്‍ സഞ്ചരി ക്കുകയായിരുന്നു ലോറികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം തകര്‍ന്നു. ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും വഴിയാത്രക്കാ രുമെല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പുറത്തെടുത്തു.തുടര്‍ന്ന് ആശുപത്രിയി ലെത്തിച്ചു. ലോറിയുടെ മുന്‍വശത്തെ ചില്ലുകള്‍ ദേഹത്ത് കയറിയതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് രാജീവിനുള്ളതെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവ രം. ഡ്രൈവര്‍മാരുടെ പരിക്ക് സാരമുള്ളതല്ലെന്നും അറിയുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയതോതില്‍ ഗതാഗത തടസ്സമുണ്ടായി. മണ്ണാര്‍ക്കാട് പൊലിസും ട്രാഫിക് പൊലിസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
