അലനല്ലൂര്‍ :വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ നൂതന നിക്ഷേപ പദ്ധതിയു മായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. എ.എസ്.സി.ബി കുട്ടിക്കുടുക്ക എന്ന പേ രിലാണ് പദ്ധതി തുടങ്ങിയത്. കുളപ്പറമ്പ് കെ.എം.എം. എ.എം.എല്‍.പി സ്‌കൂളില്‍ വച്ച് പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.എം.മധു അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി.കെ.റസാഖ്, മാനേജര്‍ ഹബീബുള്ള അന്‍സാരി, ബാങ്ക് ഡയറക്ടര്‍മാരായ ഷെറീന മൂജീബ്, ഇ.ബിന്ദു, പി.ടി.എ. വൈസ് പ്രസിഡന്റ് മനാഫ് ആര്യാടന്‍, ബാങ്ക് മാനേജര്‍ എം.പി.സുരേഷ് ,സി.പി.അനില്‍ കുമാര്‍, മുതിര്‍ന്ന അധ്യാപകന്‍ കെ.പി.ഫത്താഹ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!