മണ്ണാര്‍ക്കാട്: സ്‌കൂളിന് സ്വന്തമായി മൈതാനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ബി രിയാണി ഫെസ്റ്റ് നടത്തി നാട്ടുകാര്‍. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം ഗവ. എല്‍.പി സ്‌കൂളിന് കളിസ്ഥലം നിര്‍മിക്കാനാണ് നാട്ടുകാര്‍ ബിരിയാണി ഫെസ്റ്റ് നട ത്തിയത്.

വിദ്യാലയത്തിന് സമീപമുള്ള 46 സെന്റ് സ്ഥലം വാങ്ങുന്നതിന് 41 ലക്ഷം രൂപ വേണം. ഞങ്ങളും കൂടെയുണ്ട് എന്ന സന്ദേശവുമായി പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ മറ്റു അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നുമായി ഫണ്ട് സമാഹരണം നടത്തി. ഏക ദേശം 20 ലക്ഷത്തോളം രൂപ അതുവഴി സമാഹരിക്കാനായി. വിദ്യാലയത്തില്‍ പഠി ക്കുന്ന മുന്നൂറോളം കുട്ടികള്‍ എന്റെ വിദ്യാലയത്തിന് എന്റെ പണക്കുടുക്ക എന്ന സന്ദേശവുമായി ഹുണ്ടികകള്‍ വഴി ഒരു ലക്ഷത്തോളം രൂപയും സമാഹരിച്ചിട്ടുണ്ട്. 16 മാസം നീണ്ടുനിന്ന ഫണ്ട് സമാഹരണം വഴി 21 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാനാ യത്. ഈ സാഹചര്യത്തിലാണ് ബിരിയാണി ഫെസ്റ്റ് എന്ന ആശയവുമായി നാട് ഒരുമിച്ച ത്. അയ്യായിരത്തിലധികം പേര്‍ പങ്കാളികളായി.

മണ്ണാര്‍ക്കാടിന്റെ ജനകീയ ഡോക്ടറായ ഡോ.കെ.പി ശിവദാസന്‍ ബിരിയാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മൈലം കോട്ടില്‍ അധ്യക്ഷനായി. സാ ഹിത്യകാരന്‍ കെ.പി.എസ്.പയ്യനെടം മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പി. അജിത്ത്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.എന്‍ കൃഷ്ണകുമാര്‍, സ്‌കൂള്‍ സ്ഥലമെടുപ്പ് സ മിതി വര്‍ക്കിങ് ചെയര്‍മാന്‍ ജുനൈസ് നെച്ചുള്ളി, ബിരിയാണി ഫെസ്റ്റ് കണ്‍വീനര്‍ അ ന്‍ഷാദ് നെച്ചുള്ളി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂ ഹിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!