കൃഷിവകുപ്പ് നേരിട്ട് സമഗ്രപഠനം നടത്തണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട് : മലയോരമേഖലയായ പാലക്കയത്തെ പ്രധാന കാര്‍ഷിക വിളകളായ തെ ങ്ങിനും കമുകിനും ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് കൃഷിവകുപ്പ് നേരിട്ട് സമഗ്ര പഠ നം നടത്തി പരിഹാര പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആവശ്യം. മണ്ടചീയല്‍, കൂമ്പു ചീയല്‍, വേരുചീയല്‍, ഓലകരിച്ചില്‍ തുടങ്ങിയ രോഗ ങ്ങളാണ് തെങ്ങിനേയും കമു കിനേയും അലട്ടുന്നത്. പാലക്കയം, മുണ്ടനാടന്‍ പുഴകളുടെ തീരത്തെ തോട്ടങ്ങളിലാണ് ഇത് കൂടുതലായി കണ്ട് വരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

മൂന്ന് വര്‍ഷം മുമ്പുണ്ടായ പ്രളയവും കഴിഞ്ഞ മാസം സംഭവിച്ച ഉരുള്‍പൊട്ടലിനെ തുടര്‍ ന്നുണ്ടായ മലവെള്ളപ്പാച്ചിലും പാലക്കയത്തെ കാര്‍ഷികമേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പ്രളയത്തില്‍ കൃഷി യിടങ്ങളിലെ മേല്‍മണ്ണ് ഒഴുകിപോയതിനാല്‍ സൂ ക്ഷ്മമൂലകങ്ങളുടെ വലിയതോ തിലുള്ള കുറവാണ് രോഗബാധയ്ക്കിടയാക്കുന്നതെന്നാ ണ് കരുതുന്നത്. കൃഷി ഭവന്‍ അധികൃതര്‍ ഇടപെട്ട് പ്രതിരോധ നടപടികള്‍ സ്വീകരി ക്കാറുണ്ടെങ്കിലും നാണ്യവിളകളെ ബാധിക്കുന്ന രോഗങ്ങള്‍ പൂര്‍ണമായും ഒഴിയുന്നി ല്ലെന്നതാണ് കര്‍ഷകരെ വേവലാതിപ്പെടുത്തുന്നു.

കര്‍ഷകരുടെ ആശങ്കയറിഞ്ഞ് പാലക്കയത്ത് ഇരുമ്പാംമുട്ടി, അച്ചിലട്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കെ.ശാന്തകുമാരി എം.എല്‍.എ സന്ദര്‍ശനം നടത്തി. കാര്‍ഷിക മേഖല നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കര്‍ ഷക സംഘം തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റി എം.എല്‍.എയ്ക്ക് നിവേദനം നല്‍കി. കാര്‍ ഷിക മേഖലയിലെ വിദഗ്ദ്ധരുടേയും പട്ടാമ്പി കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലെ ശാ സ്ത്രജ്ഞരുടേയും സഹായാത്തോടെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് എം.എല്‍.എ പറഞ്ഞു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി, കര്‍ഷക പ്രതിനിധികളായ പി.വി.സോണി, സജീവ്, ബിജു, ഷിബു, എബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!