മണ്ണാര്‍ക്കാട് : ഇസ്രായേല്‍ അധിനിവേശം നിര്‍ത്തുക, സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി പി.ഡി.പി പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.പൊതുയോഗം സംസ്ഥാന സെക്രട്ടറി സിയാവുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ പട്ടാമ്പി അ ധ്യക്ഷനായി. ഹിഷാം അലി, റഹ്മാന്‍ കുരിക്കള്‍, സിദ്ധീഖ് മച്ചിങ്ങല്‍, അബൂബക്കര്‍ പൂതാനിയില്‍, ഷംസുദ്ധീന്‍ തൃത്താല, ബാബു പാലക്കാട്, മുഹമ്മദ് ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു. ഷാഹുല്‍ ഹമീദ് മണ്ണാര്‍ക്കാട് സ്വാഗതവും മൊയ്ദ്ധീന്‍ മാത്തൂര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!