മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് കിനാതിയില്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബഹുജനസദസി ന്റെ സംഘാടനത്തിനായി മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ചെയര്‍മാനായും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍സണ്‍ കണ്‍വീനറുമായുള്ള 1001 അംഗ സംഘാടക സമിതിയും 101 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വൈസ് ചെയര്‍മാനായി കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി, ജോയിന്റ് കണ്‍വീനര്‍മാരായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഭൂരേഖ തഹസില്‍ ദാര്‍ കെ. മോഹന്‍കുമാര്‍, അട്ടപ്പാടി, മണ്ണാര്‍ക്കാട് ബി.ഡി.ഒമാരായ സി. ഉണ്ണികൃഷ്ണന്‍, അജിത കുമാരി എന്നിവരെ തെരഞ്ഞെടുത്തു.
ഒക്ടോബര്‍ 20 നകം ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗവും നവംബര്‍ അഞ്ചിനകം ബൂത്ത് തല സംഘാടകസമിതി യോഗവും ചേരും. അലനല്ലൂര്‍, കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്തുകളില്‍ ഒക്ടോബര്‍ 17ന് യഥാക്രമം രാവിലെ 11നും ഉച്ച്ക്ക് മൂന്നിനും തെങ്കര, പുതൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ 18ന് രാവിലെ 11 മണിക്കും അഗളി ഗ്രാമ പഞ്ചായത്തില്‍ അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കും, 19ന് രാവിലെ 11 മണിക്ക് കുമരംപുത്തൂര്‍, ഷോളയൂര്‍ ഗ്രാമ പഞ്ചായത്തുകളിലും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് നഗരസഭയിലുമായി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം ചേരും.
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നിയോജ ക മണ്ഡലം തല സംഘാടക സമിതി രൂപീകരണ യോഗം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്ത നങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് നിയോജകമണ്ഡലങ്ങള്‍ തോറും നവകേരള സദസ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് ജീവിക്കാനാവശ്യമായ വരുമാനമുണ്ടാക്കുന്ന തരത്തിലുള്ള സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വിവിധമേഖലകളിലായി നടത്തിയതും നടത്തിവരുന്നതും. വിദ്യാ ഭ്യാസം, ഗതാഗതം, കാര്‍ഷിക, ജലസേചനമേഖലകളുള്‍പ്പെടെ അതിന്റെ മാറ്റങ്ങള്‍ കാ ണാം. ഇനിയും തീരാത്ത പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു.
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി അധ്യക്ഷനായി.കെ.ടി.ഡി.സി. ചെയര്‍മാന്‍ പി .കെ. ശശി, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍ സണ്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധി കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.