മണ്ണാര്‍ക്കാട് : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതന കുടിശ്ശിക വിതരണം ചെയ്യാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നഗരസഭാ ചെയര്‍മാന് നിവേദനം നല്‍കി. തെന്നാരി വാര്‍ഡിലെ തൊഴിലാളികളാണ് ഒരു വര്‍ഷ ത്തെ കൂലി നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെത്തിയത്. വേതന കുടിശ്ശിക ലഭി ക്കാത്തതിലനാലും പ്രവൃത്തികളില്ലാത്തതിനാലും ഏറെ സാമ്പത്തിക പ്രയാസത്തിലാ ണെന്ന് തൊഴിലാളികള്‍ പറഞ്ഞു. തെന്നാരി വാര്‍ഡില്‍ മാത്രം 21 ലക്ഷം രൂപയാണ് വേ തനയിനത്തില്‍ നല്‍കാനുള്ളത്. നൂറോളം തൊഴിലാളികളാണ് വാര്‍ഡിലുള്ളത്. ഇക്കൂട്ട ത്തില്‍ രോഗികളായവരുമുണ്ട്. മരുന്നിനും നിത്യചെലവിനുമടക്കം പണമില്ലാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സെക്രട്ടറി എം. സതീ ഷ് കുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫണ്ട് എത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി, സി.ഡി.എസ് സുജാത, എ.ഡി.എസുമാരായ സുധ, ഷൈലജ, സുലേചന, ആതിര, സൗമ്യ, ദീപിക എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ നിവേദനം നല്‍കിയത്.
