കോങ്ങാട്: കടമ്പഴിപ്പുറത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാ രിയായ അധ്യാപിക മരിച്ചു. കാരാകുര്‍ശ്ശി അരപ്പാറ പോത്തന്‍കുന്നത്ത് മധുവിന്റെ ഭാര്യ സുനിത (31) ആണ് മരിച്ചത്. ചെര്‍പ്പുളശ്ശേരി ബി.ആര്‍.സിയിലെ സ്‌പെഷല്‍ എ ജ്യുക്കേറ്ററാണ്. കടമ്പഴിപ്പുറം ജി.യു.പി സ്‌കൂളിന് സമീപം ഇന്ന് വൈകിട്ടോടെയായി രുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുനിതയെ ജില്ലാ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.