തിരുവനന്തപുരം : എ.ഐ. ക്യാമറ സ്ഥാപിച്ചതിനെ തുടര്‍ന്ന് റോഡ് അപകടങ്ങളെക്കു റിച്ചും മരണത്തെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂല ത്തിലെ കണക്കും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കും പൊലീസ് സോ ഫ്റ്റ് വെയറില്‍ അന്നു വരെയുള്ള കണക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

2023 ആഗസ്റ്റ് മാസത്തെ റോഡ് അപകടം സംബന്ധിച്ച്, സെപ്റ്റംബര്‍ 6ന് ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന കണക്ക്, സെപ്റ്റംബര്‍ 5-ന് കേരളാ പൊലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ കണക്ക് പ്ര കാരം തന്നെയാണ് എന്ന് മന്ത്രി പറഞ്ഞു.2022 ആഗസ്റ്റ് മാസത്തെയും 2023 ആഗസ്റ്റ് മാസ ത്തെയും റോഡ് അപകടം, മരണം, മുറിവേറ്റവര്‍ എന്നിവയുടെ എണ്ണം സംബന്ധിച്ച് നിയമസഭയില്‍ സെപ്റ്റംബര്‍ 12-ന് ഗതാഗത മന്ത്രി നല്‍കിയ മറുപടിയും സെപ്റ്റംബര്‍ 11- ലെ കേരളാ പൊലീസിന്റെ റാപ്പിഡ് സോഫ്റ്റ് വെയറില്‍ നിന്ന് ലഭ്യമായ രേഖയും ശരിവയ്ക്കുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് അപകടങ്ങളില്‍ ഗുരുതരമായി പരിക്ക് പറ്റിയവര്‍ ഐ.സി.യുവിലും വെന്റിലേറ്ററിലും ചികിത്സയില്‍ കഴിയുന്നതി നാല്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ആദ്യം കിട്ടുന്ന കണക്ക് വളരെ കുറവാണെങ്കിലും വ്യത്യാസം വരാമെന്നും നിയമസഭയില്‍ കണക്കുകള്‍ വിശദീകരിക്കുമ്പോള്‍ തന്നെ പ്രസ്താവിച്ച കാര്യം മന്ത്രി ചൂണ്ടിക്കാണിച്ചു.

വസ്തുത ഇതായിരിക്കെ 2023 ആഗസ്റ്റ് മാസത്തെ റോഡ് അപകട കണക്ക് സംബന്ധിച്ച് കേരളാ പൊലീസിന്റെ കണക്കിനു വ്യത്യാസമായിട്ടാണ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 6-ന് ഹൈക്കോടതിയിലും, ഗതാഗത മന്ത്രി സെപ്റ്റംബര്‍ 12-ന് നിയമസഭയിലും കണക്കുകള്‍ അവതരിപ്പിച്ചതെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നു മന്ത്രി പറഞ്ഞു. 2022 ജൂണ്‍ മാസം വരെ കേരളത്തില്‍ 1,60,49,041 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023 ജൂണ്‍ മാസം വരെ 1,68,20,672 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 7,71,631 വാഹനങ്ങള്‍ ഒരു വര്‍ഷത്തി നുള്ളില്‍ വര്‍ധിച്ചു. 4.8% വാഹനപ്പെരുപ്പം ഉണ്ടായിട്ടുണ്ട്.ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റി ന്റെ കണക്കു പ്രകാരം കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ കാഷ്വാ ലിറ്റിയില്‍ 2022 ജൂണില്‍ 13,219 റോഡ് അപകടവും 2023 ജൂണില്‍ 12,421 മാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ജൂലൈ മാസം 6608-ഉം 2023 ജൂലൈ മാസം 6088-ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!