മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കൊമ്പം ഈസ്റ്റ് കൊടക്കാടില്‍ ലോറിയും പിക്കപ്പ് വാനും കൂ ട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് പേര്‍ വാഹനത്തില്‍ കുടുങ്ങി. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനത്തില്‍ കുടങ്ങിയവരെ പുറത്തെടുത്ത് മദര്‍ കെയര്‍ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്, പെരുവെമ്പ്, കൊഴിഞ്ഞാമ്പാറ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മഴസമയത്തായിരുന്നു അപകടം. അരി ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പേവുക യായിരുന്ന പിക്കപ്പ് വാനും എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്ന പിക്കപ്പ് വാന്‍ ദേശീയപാ തയ്ക്ക് കുറെകയായി നിന്നു. ഇത് ഗതാഗത തടസ്സത്തിനും ഇടയാക്കി. ഫയര്‍ഫോഴ്‌സ് അഡ്വാന്‍സ് റെസ്‌പോണ്‍സ് ടെന്‍ഡറിലെ വിഞ്ച് ഉപയോഗിച്ച് വാഹനത്തെ വലിച്ച് പാതയോരത്തേക്ക് മാറ്റിയിട്ടു.അപകട സമയത്ത് മഴയുണ്ടായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്.അനി, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ആര്‍.രാഹുല്‍, വി.സുജീഷ്, ആര്‍.ശ്രീജേഷ്, വി.സുരേഷ്‌കുമാര്‍, ഡ്രൈവര്‍ ആര്‍.രാഗില്‍, ഹോംഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
