അലനല്ലൂര്‍: പഞ്ചായത്തു തല കേരളോത്സവത്തിന് അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തോടെ തുടക്കം. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, സ്ഥിരം സമിതി അധ്യക്ഷരായ റംലത്ത്, എം.ജിഷ, ബ്ലോ ക്ക് പമെമ്പര്‍ ഷാനവാസ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുള്ളത്ത് ലത, ഹംസ കള്ളിവളപ്പില്‍, പി.മുസ്തഫ, പൊതുപ്രവര്‍ത്തകരായ വേണുഗോപാലന്‍ മാസ്റ്റര്‍, ഉസ്മാന്‍ കൂരിക്കാടന്‍, അലനല്ലൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, സുബൈര്‍ തുര്‍ക്കി, നസീര്‍ പാലക്കാഴി, നൗഷാദ് കീടത്ത്, നാസ ര്‍ കളത്തില്‍, കണ്‍വീനര്‍ യൂസഫ് പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തി ന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ഈ മാസം അവസാനം പൂര്‍ത്തിയാ കും.
