അലനല്ലൂര്‍ : ആറ് വിഭാഗങ്ങളില്‍ ചികിത്സയും സൗജന്യമായി വിവിധ പരിശോധനക ളുമൊരുക്കി അലനല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ ഒക്ടോബര്‍ 15ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടക്കും. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ച യ്ക്ക് രണ്ട് മണി വരെ ആശുപത്രിയില്‍ വെച്ചാണ് ക്യാംപ് നടക്കുക. മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.
നേത്ര രോഗ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ.മാത്യു.കെ. ജോ ണ്‍സണ്‍, ശ്വാസകോശ രോഗവിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. സമീര്‍ ആനക്കച്ചേരി, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആന്‍ഡ് ഡയബറ്റോളജിസ്റ്റ് ഡോ.ജോണ്‍ മഞ്ഞളി, ഹൃദ്രോഗ വിഭാഗത്തില്‍ കണ്‍സള്‍ ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളിസ്റ്റ് ഡോ.ജോര്‍ജ് ജേക്കബ്, അസ്ഥിരോഗ വിഭാഗത്തില്‍ കണ്‍സള്‍ട്ട ന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ.കെ.എ.ഹാഫിസും, യൂറോളജി വിഭാഗത്തില്‍ കണ്‍ സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.റോണി ജേക്കബും രോ ഗികളെ പരിശോധിക്കും. രജിസ്‌ട്രേ ഷനും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാണെ ന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറി യിച്ചു.
ക്യാംപിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുനൂറ് പേര്‍ക്കാണ് വിവിധ പരിശോധനകള്‍ സൗജന്യമായി ലഭിക്കുക. എക്കോ ടെസ്റ്റ്, തിമിര ശസ്ത്രക്രിയ പരിശോധന, 650 രൂപ വില വരുന്ന പി.എഫ്.ടി ടെസ്റ്റ്, ബി.പി, ഷുഗര്‍ ടെസ്റ്റ്, 1000 രൂപ ചിലവ് വരുന്ന ബി.എം.ഡി. ടെ സ്റ്റ്, മൂത്ര തടസം സംബന്ധമായ രോഗങ്ങള്‍ക്ക് നടത്തുന്ന യൂറോഫ്‌ളോമെട്രി ടെസ്റ്റ്, യൂറി ക് ആസിഡ് തുടങ്ങിയ പരിശോധനയാണ് ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുകയെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ബുക്കിംങിന് 8078823551, 04924 263551 എന്ന നമ്പറില്‍ ബന്ധപ്പെടുക.
