പാലക്കാട് : കായികതാരങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഏഷ്യൻ ഗെയിംസിൽ വെ ള്ളിമെഡൽ നേടിയ അത്‌ലറ്റ് ശ്രീശങ്കർ മുരളിയുടെ യാക്കരയിലുള്ള വീട്ടിലെത്തി സന്ദർശിച്ച് അഭിനന്ദനം അറിയിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മെഡൽ നേട്ടത്തിൽ മലയാളി താരങ്ങളുടെ പങ്ക് അഭിമാനമാ ണ്. ശ്രീശങ്കറിന്റെ ഓരോ വിജയവും ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ വന്നത് വ്യക്തിപരമായും ഒപ്പം സർക്കാർ പ്രതിനിധിയായും ശ്രീശങ്കറിന്റെ നേട്ടത്തെ അഭിനന്ദിക്കാനാണ്. ശ്രീശങ്കറിന്റെ മെഡൽ നേട്ടം അറിഞ്ഞതും അദ്ദേഹ ത്തിന്റെ അമ്മയെ വിളിച്ച് സന്തോഷം പങ്കിട്ടിരുന്നു. ശ്രീ ചൈനയിൽ ആയതുകൊണ്ട് അദ്ദേഹത്തെ വിളിച്ചാൽ കിട്ടില്ല എന്നതിനാലാണ് അമ്മയെ വിളിച്ചത്. ശ്രീശങ്കറിന്റെ ഏറ്റവും മികച്ച ചാട്ടം വരാനിരിക്കുന്നതെ ഉള്ളൂ. ആ ചാട്ടം ഇപ്പോൾ എടുത്തിരുന്നെ ങ്കിൽ സ്വർണ മെഡൽ ലഭിക്കുമായിരുന്നു എന്നും ഒളിമ്പിക്സ് തയ്യാറെടുപ്പുകളെ പരാ മർശിച്ച് മന്ത്രി പറഞ്ഞു. ഒളിമ്പിക്സ് മെഡൽ ലക്ഷ്യങ്ങൾക്ക് വിജയാശംസകളും മന്ത്രി നേർന്നു. കോച്ച് എന്ന നിലയിൽ ശ്രീശങ്കറിന് ഒപ്പം നിൽക്കുന്ന അച്ഛൻ മുരളി, അമ്മ ബിജിമോൾ, കായിക താരം കൂടിയായ സഹോദരി എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.
