കുമരംപുത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരംപുത്തൂര്‍ യൂ നിറ്റ് വാര്‍ഷിക പൊതുയോഗം വട്ടമ്പലം ഉബൈദ് ചങ്ങലീരി സാംസ്‌കാരിക നിലയത്തി ല്‍ നടന്നു. വ്യാപാര മേഖലയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലുള്ള തെരുവോര കച്ച വടം നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.എ.ഹമീദ് ഉദ്ഘാ ടനം ചെയ്തു. ജില്ലാ കമ്മിറ്റി വ്യാപാരികള്‍ക്കായി നടപ്പിലാക്കുന്ന വി-സപ്പോര്‍ട്ട് പദ്ധതിയി ല്‍ ചേര്‍ന്ന അംഗങ്ങളുടെ രേഖകള്‍ ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ് ലിം ഏറ്റു വാങ്ങി. യൂനിറ്റ് പ്രസിഡന്റ് അബ്ദുള്‍ കാദര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വ്യാപാര മേഖല നേ രിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രമേഷ് പൂര്‍ണ്ണിമ വിശ ദീകരിച്ചു. ഷമീര്‍ യൂണിയന്‍, ഇ.ഹംസ, സെയ്തലവി, ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
