മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് വിം ങിന്റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍, കോടതി പരിസരത്തെ റേഡുകള്‍ എ ന്നിവ വൃത്തിയാക്കി. ശുചീകരണ വാരത്തോടനുബന്ധിച്ചായിരുന്നു ഇത്. നഗരസഭയു ടെ നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. യൂത്ത് വിംങ് ഭാരവാഹികളായ ഷമീര്‍ കിങ്‌സ്, സിബി, അസ്ലം, ഷബീര്‍, ആസിഫ്, അജ്മല്‍, സാജുദ്ദീന്‍, രാജു, റഹനാസ് തുടങ്ങി യവര്‍ നേതൃത്വം നല്‍കി.
