കോട്ടോപ്പാടം: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് അഞ്ചാം സീസണ്‍ ഉപജില്ലാതല മത്സരങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തിലും സംഘാടനത്തിലും ശ്രദ്ധേയമായി.
കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ സെ ക്രട്ടറി പി.അന്‍വര്‍ സാദത്ത് അധ്യക്ഷനായി.എ.ഇ.ഒ സി.അബൂബക്കര്‍ മുഖ്യാതിഥിയാ യി. സംസ്ഥാന ട്രഷറര്‍ പ്രസിഡന്റ് ഹമീദ് കൊമ്പത്ത് സമ്മാനദാനം നിര്‍വ്വഹിച്ചു. സം സ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡ ന്റ് എം.മുഹമ്മദലി മിഷ്‌കാത്തി, സി.എച്ച്.സുല്‍ഫിക്കറലി, മുസ്‌ലിം ലീഗ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, സലീം നാലകത്ത്, റഷീദ് കല്ലടി, എം. പി.സാദിഖ്, കെ.പി.നീന, പി.എം.ഹഫ്‌സത്ത്, പ്രതിഭാ ക്വിസ് ഉപജില്ലാ കോ- ഓര്‍ഡിനേറ്റ ര്‍മാരായ ലെഫ്.പി.ഹംസ, കെ.ടി.ഹാരിസ്, കെ.എ.നൗഫല്‍, കെ.ജി.മണികണ്ഠന്‍, ടി.പി. മന്‍സൂര്‍ സംസാരിച്ചു. എന്‍.ഷാനവാസലി, കെ.എച്ച്.ഫഹദ്, കെ.എം.മുസ്തഫ, പി.മുഹമ്മ ദലി, എം.നഫാഹ്, പി.അബ്ദുല്‍ കരീം, ബഷീര്‍ പാലോട്, എം.സബിത, ജസീന, സുഹ്‌റ, പി.സിദാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍: എല്‍.പി വിഭാഗം: പി.കെ.ഫാത്തിമ ഷസിയ(ജി.എം.എല്‍. പി.എസ്,കരിങ്കല്ലത്താണി),ഷഹനാസ് മോന്‍ (ജി.യു.പി.എസ്,ഭീമനാട്)ഫഹ്മ സാജിത (ജി.എച്ച്.എസ്,മാണിക്കപറമ്പ്). യു.പി വിഭാഗം: അര്‍ത്ഥന(ജി.എച്ച്.എസ് അലനല്ലൂര്‍),യു.പി. നിറമയന്‍(എം.ഇ.ടി.എച്ച്.എസ് മണ്ണാര്‍ക്കാട്), സി.എസ്.അപര്‍ണ(ജി.എച്ച്.എസ് അലനല്ലൂര്‍). ഹൈസ്‌കൂള്‍ വിഭാഗം : എന്‍.അഭിനവ്(ജി. എച്ച്.എസ് അലനല്ലൂര്‍), ആദില്‍ റഷീദ് (എം.ഇ. എസ് എച്ച്.എസ് മണ്ണാര്‍ക്കാട്) ,ടി.ഷിബില (ജി.എച്ച്.എസ് കാരാകുറുശ്ശി). എച്ച്.എസ്.എസ് വിഭാഗം:എം.മുഹമ്മദ് റസീന്‍(ഡി. ബി. എച്ച്. എസ്.എസ് തച്ചമ്പാറ), പി.ഹരിപ്രസാദ്(ഡി.ബി.എച്ച്. എസ്.എസ് തച്ചമ്പാറ), എന്‍. എം.ഉദ്ദവ്(കല്ലടി എച്ച്.എസ്. എസ് കുമരംപുത്തൂര്‍).
