കാഞ്ഞിരപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 92 വീടുകള്‍ സമര്‍പ്പിച്ചു
കാഞ്ഞിരപ്പുഴ: പാവപ്പെട്ടവരെ കൈപിടിച്ച് ഉയര്‍ത്തുകയെന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്തമാണെന്ന് പട്ടികജാതി – പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃ ഷ്ണന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 92 വീടുക ളുടെ സമര്‍പ്പണം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
92 കുടുംബങ്ങളെ കോളനി എന്ന് വിളിക്കാതെ വേറൊരു പേരിടണം. കോളനി എന്നത് അടിമത്വത്തിന്റെ അടയാളമാണ്. അത് മാറ്റി കൂടിയാലോചിച്ച് കുടുംബങ്ങള്‍ക്ക് നല്ലൊ രു പേര് ഇടണം. കോളനി എന്നൊരു പേര് തന്നെ കേരളത്തില്‍ നിന്നും പ്രത്യക്ഷമാകുന്ന ഒരു സാഹചര്യം ഉണ്ടാവണം. ഇത്തരത്തില്‍ വയനാട്ടില്‍ കോളനി എന്ന പേരുമാറ്റി ഒരു ഗ്രാമം ഉന്നതി ഗ്രാമമായി പേരിട്ട സാഹചര്യമുണ്ട്. ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാ ന്‍ എസ്.ടി വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹായ സഹകരണം സര്‍ക്കാരി ന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയില്‍ അഞ്ച് വര്‍ഷംകൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കിയെന്ന് അവിടു ത്തെ ജനങ്ങളോട് ചോദിച്ചാല്‍ അറിയാം. സമൂഹത്തിലെ ഒരു ചെറിയ വിഭാഗം വരു ന്ന തദ്ദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായ ത്തിലെ ലൈബ്രറി, ഓപ്പണ്‍ ജിം, എം.സി.എഫ് ഓഫീസ് കെട്ടിടം എന്നിവയുടെ ഉദ്ഘാ ടനവും മന്ത്രി നിര്‍വഹിച്ചു. പാമ്പന്‍തോട്, വെള്ളത്തോട് കോളനികള്‍ മന്ത്രി സന്ദര്‍ശി ച്ചു. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. കാ ഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, ത്രിതല പഞ്ചായത്ത് ജനപ്ര തിനിധികളായ സിദ്ദിഖ് ചേപ്പാടന്‍, കെ. പ്രദീപ്, ഷിബി കുര്യന്‍, മിനിമോള്‍ ജോണ്‍, വിജി ടോമി,ഐഷാ ബാനു, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതി നിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
