മണ്ണാര്‍ക്കാട് : സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ മൂന്ന് അപൂര്‍വ്വയിനം തുമ്പികളു ടെ സാന്നിദ്ധ്യം കണ്ടെത്തി. ബഫര്‍, കോര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേ യില്‍ പെരുവാലന്‍ കടുവ, വയനാടന്‍ മുളവാലന്‍, വടക്കന്‍ മുളവാലന്‍ എന്നീ മൂന്ന് ഇനം തുമ്പികളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ സൈലന്റ് വാലിയിലെ ആകെ തുമ്പി ഇനങ്ങളുടെ എണ്ണം 103 ആയി.

കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന വലിയ കടുവാത്തുമ്പിയാണ് പെരുവാലന്‍ കടുവ. പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളാണ് വയനാടന്‍ മുളവാല നും, വടക്കന്‍ മുളവാലനും. സൈലന്റ് വാലി ദേശീ യോദ്യാനവും സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസും ചേര്‍ന്നാണ് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍വേ നടത്തിയത്. തുമ്പികളുടെ പ്രധാന ആവാസ വ്യവ സ്ഥകളില്‍ എല്ലാം തന്നെ പഠനം നടത്താന്‍ കഴിയുന്ന തരത്തില്‍ ദേശീയോദ്യാനത്തിന്റെ ബഫര്‍ – കോര്‍ ഏരി യകളിലെ 12 ക്യാംപ് ഷെഡുകളിലായിട്ടായിരുന്നു സര്‍വേ. തുമ്പി നിരീക്ഷകരും വനം വകുപ്പ് ജീവനക്കാരും ഉള്‍പ്പടെ മുപ്പതോളം പേര്‍ പങ്കെടുത്തു.

സൈലന്റ് വാലി ദേശീയോദ്യാനം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദ് ആവ ശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ ഒരാഴ്ചയായി വനമേഖലയില്‍ കടുത്ത മഴയുടെ ഇടവേളകളില്‍ മാത്രമാണ് സര്‍വേ നടത്താന്‍ കഴിഞ്ഞതെന്ന് മുതിര്‍ന്ന തുമ്പി നിരീക്ഷകനായ ബാലചന്ദ്രന്‍ പറഞ്ഞു. തുമ്പി നിരീക്ഷകരായ വി.ബാലചന്ദ്രന്‍, ഡോ. വി.സുജിത്ത്, ഗോപാലന്‍, രഞ്ജിത്ത് ജേക്കബ് മാത്യൂസ്, മുഹമ്മദ് ഷെരീഫ്, ഗവേഷ കനായ വിവേക് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതിന് മുമ്പ് 2018, 19 വര്‍ഷങ്ങ ളിലാണ് തുമ്പി സര്‍വേ നടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!