മണ്ണാര്‍ക്കാട് : സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന സി.പി.എം. നേതാവു മായിരുന്ന ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തില്‍ സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി അനുശോചിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ പരിസരത്ത് ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡി വിഷന്‍ സെക്രട്ടറി കെ.പി.മസൂദ് അധ്യക്ഷനായി. എസ്.ടി.യു ജില്ലാ സെക്രട്ടറി ടി. കെ.ഹംസപ്പ, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി.ആര്‍.സുരേഷ്, സദഖത്തുല്ല പട ലത്ത്, എന്‍.എല്‍.സി നേതാവ് സദഖത്തുല്ല പടലത്ത്, യു.ടി.യു.സി നേതാവ് എ.അയ്യപ്പന്‍, എം.വിനോദ്കുമാര്‍, കെ.ശോഭന്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ.പി.ജയരാജ്, അജീഷ് മാസ്റ്റര്‍, വത്സല കുമാരി, ഷഹന കല്ലടി, ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഐ. ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാര്‍ സ്വാഗതവും ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
