കോട്ടോപ്പാടം : പഞ്ചായത്തില്‍ വന്യമൃഗശല്ല്യം രൂക്ഷമായ കുന്തിപ്പാടം-പൊതുവപ്പാടം ഭാഗത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയുള്ള സ്ഥലത്തെ അടിക്കാടുകള്‍ വെട്ടി നീക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍, മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന, പൊതുവപ്പാടം ഔട്ട് പോസ്റ്റിലെ വനപാലകരും ചേര്‍ന്നാണ് അടിക്കാടുകള്‍ വെട്ടിനീക്കിയത്. കോട്ടോപാടം ഗ്രാമ പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ അധ്യക്ഷനായി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെ പ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ (ഗ്രേഡ്) എം.ജഗദീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ജെയ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെന്ററില്‍ നടന്ന സമാപനചടങ്ങില്‍ കാട്ടുതീ പ്രതിരോധ സന്നദ്ധ സംഘടന ഗ്ലൗസ്, ഷൂ, ഹെഡ്‌ലൈറ്റ് എന്നിവ വനംവകുപ്പിന് കൈമാറി. പോളിടെക്‌നിക് വിദ്യാര്‍ ഥികളും അധ്യാപകരും മയിലാടുംപാറയിലേക്ക് ട്രക്കിംഗും നടത്തി.
