കോട്ടോപ്പാടം : പഞ്ചായത്തിലെ മുളകുവള്ളം പ്രദേശത്ത് കൃഷിനശിപ്പിച്ചും ഭീതിവിത ച്ചും വിഹരിച്ച കാട്ടാനക്കൂട്ടത്തെ ഒടുവില്‍ വനപാലകര്‍ കാട്കയറ്റി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആറ് മണിക്കൂര്‍ നേരം പണിപ്പെട്ടാണ് ആനകളെ തുരത്തിയത്. മണ്ണാര്‍ക്കാട്, അഗളി ദ്രുതപ്രതികരണ സേന, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍, എലിഫന്റ് വാച്ചര്‍മാര്‍ ഉള്‍പ്പടെ 22 ഓളം പേര്‍ ദൗത്യത്തില്‍ പങ്കാളികളായി. ഒരാഴ്ചയായി മുളകുവള്ളം, കാളംപുള്ളി, വെള്ളാരംകോട്, വെള്ളാരം കുന്ന് പ്രദേശങ്ങളില്‍ ആനക്കൂട്ടം ശല്ല്യമായിരുന്നു. പകല്‍ സമയത്ത് മുളകുവള്ളത്തി ലെ വനഭാഗത്ത് മുളയും മറ്റും തിന്ന് നിലയുറപ്പിക്കുന്ന ഇവ രാത്രിയാകുമ്പോള്‍ കൃഷി യിടങ്ങളിലെത്തി നാശം വിതയ്ക്കുകയാണുണ്ടായത്. പത്തോളം കര്‍ഷകരുടെ കവുങ്ങ്, വാഴ, തെങ്ങ്, റബര്‍ തുടങ്ങിയ വിളകള്‍ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനകളെ തുരത്താനിറങ്ങിയ വനപാലകര്‍ വൈകിട്ട് ഏഴു മണിയോടെയാണ് ഇവയെ കാട് കയറ്റിയത്. പടക്കം പൊട്ടിച്ചതിന് പുറമോ റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. വനയോരത്തെ തോട്ടങ്ങളിലൂടെയും മറ്റും ആനക്കൂട്ടം ഓടിയത് ഒരുപോലെ ഭീതിയും വെല്ലുവിളിയും സൃഷ്ടിച്ചു. മുളകുവള്ളത്ത് നിന്നും ഓടിച്ച ആന ക്കൂട്ടത്തെ കോട്ടാനി, ചെമ്മേരിക്കുന്ന്, മണ്ണാത്തി, മേലേകളം വഴിയാണ് സൈലന്റ് വാലി വനത്തിലേക്ക് തുരത്തിയത്.
