മണ്ണാര്‍ക്കാട് : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പുഴ പഞ്ചായത്തി ലെ പാമ്പന്‍തോട്, വെള്ളത്തോട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്കായി നി ര്‍മിച്ച 92 വീടുകളുടെ സമര്‍പ്പണവും പുതിയ സ്ഥലം നല്‍കലും ശനിയാഴ്ച നടക്കും. രാ വിലെ 11 മണിക്ക് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഭൂരേഖ കൈമാറല്‍ റവന്യു വകുപ്പ് മന്ത്രി കെ.രാജനും വീടുകളുടെ താക്കോല്‍ ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും നിര്‍വഹിക്കും. കാഞ്ഞിരപ്പു ഴ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്‍വശത്ത് നടക്കുന്ന ചടങ്ങില്‍ കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോ ള്‍, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ടീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രളയത്തില്‍ താമസസ്ഥലം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പാമ്പന്‍തോട്, വെള്ളത്തോട് കോളനിവാസികള്‍ക്ക് പുനരധിവാസമൊരുക്കിയത്. ഇവര്‍ക്ക് വീടും സ്ഥലവും നല്‍കു ന്നതിനായി റീബില്‍ഡ് കേരള പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് കോടി പത്ത് ലക്ഷം രൂപയും പട്ടിക വര്‍ഗ വികസന വകുപ്പില്‍ നിന്നും ഒരു കോടി എട്ട് ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്. പാമ്പന്‍തോട് കോളനിയിലുള്ളവര്‍ക്ക് പാങ്ങോ ട്ടും വെള്ളത്തോട് കോളനിയിലുള്ളവര്‍ക്ക് മുണ്ടക്കുന്നിലുമാണ് വീട് നിര്‍മിച്ചത്.
2018 ലെ മഹാ പ്രളയത്തെ തുടര്‍ന്ന് പാമ്പന്‍തോട് കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ പ്രദേശവാസികളെ പൂഞ്ചോല സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിപ്പാര്‍ പ്പിച്ചിരുന്നു. അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രിയായിരുന്ന എ.കെ ബാല ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജിയോളജി വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി സ്ഥലം എം.എല്‍.എ ആയിരുന്ന കെ.വി വിജയദാസിന്റെ നേതൃത്വത്തില്‍ പാമ്പന്‍തോട് കോളനി ഭൂമി പരിശോധിച്ചതില്‍ ഇവിടം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട്ടിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലം കണ്ടെ ത്തി പാമ്പന്‍തോട് ആദിവാസി കുടുംബങ്ങള്‍ക്കായി നല്‍കുകയായിരുന്നു. വെള്ള ത്തോട് കോളനി നിവാസികള്‍ക്കായി കോളനിക്കാര്‍ മുണ്ടംകുന്നില്‍ സ്ഥലം കണ്ടെ ത്തിയതിന് പുറമെ റോഡ്, അങ്കണവാടി, പൊതുസ്ഥലം എന്നിവയ്ക്കായി നാല്പതോളം സെന്റ് സ്ഥലവും സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കുകയായിരുന്നു.
