അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആ സ്പിറേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി വെള്ളിയാഴ്ച കാര്‍ഷിക പ്രദര്‍ശന വി പണന മേള നടക്കും. അഗളി ഇ.എം.എസ് ഹാളില്‍ രാവിലെ 11 മണി മുതല്‍ ആരംഭിക്കു ന്ന മേള എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് മരുതി മുരുകന്‍ അധ്യക്ഷയാകും. അട്ടപ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ. സെല്‍വി പദ്ധതി വിശദീകരണം നടത്തും. അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീ യ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കാര്‍ഷിക സെമിനാറുകളും പി. എം.കിസാന്‍ കാംപെയിനും ചെറുധാന്യ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനവുമുണ്ടാ കും. മണ്ണറിഞ്ഞ് കൃഷി ചെയ്യാം എന്ന വിഷയത്തില്‍ ഡോ.പി.എഫ്.ജോണ്‍ വിഷയാവത രണം നടത്തും. പി.എം കിസാന്‍ കാംപെയിനില്‍ പങ്കെടുക്കുന്ന ഗുണഭോക്താക്കള്‍ ആ ധാര്‍കാര്‍ഡ്, നികുതിച്ചീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും രജിസ്റ്റര്‍ ചെയ്തി രിക്കുന്ന മൊബൈലും കൊണ്ട് വരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
