മണ്ണാര്‍ക്കാട്: കലയുടെ വിരുന്നൊരുക്കി മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളി ല്‍ യൂത്ത് ഫെസ്റ്റിവല്‍. കലോത്സവം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശിവ പ്രസാദ് പാലോട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ കെ.എ.കരുണാകരന്‍ അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് രാമചന്ദ്രന്‍, സംഘം സെക്രട്ടറി എം.മനോജ്, സ്റ്റാഫ് സെക്രട്ടറി ഷിന്റോ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ കെ.കുഞ്ഞുണ്ണി സ്വാഗതവും പി.ബിന്ദു നന്ദിയും പറഞ്ഞു.
