മണ്ണാര്‍ക്കാട്: തിയേറ്ററുകള്‍ നിറഞ്ഞോടുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയം ആഘോഷി ച്ച് മണ്ണാര്‍ക്കാട്ടെ മമ്മൂട്ടി ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓക്കാസ് തിയേറ്ററില്‍ കേക്കു മുറിച്ചായിരുന്നു ആഘോഷം.
റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്ര മാക്കിയെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.നാല് പൊലിസുകാരെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട് എന്നി വരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും ചിത്രത്തില്‍ പറയുന്ന സംഘം അന്വേഷിക്കുന്ന കേസുകള്‍ സാ ങ്കല്‍പികമാണ്.
സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കു ന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഓക്കാസ് തിയേറ്ററിലും വന്‍തിരക്കാണ്.സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച കളക്ഷനാണ് കണ്ണൂര്‍ സ്‌ക്വാഡിന് ലഭിക്കുന്നതെന്ന് തിയേറ്റര്‍ മാ നേജര്‍ ജിമ്മി പറഞ്ഞു. വിജയാഘോഷ പരിപാടിയ്ക്ക് മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അ സോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഭാരവാഹികളായ ഉമേഷ്, റിന്‍ഷാദ്, ഷി ബിന്‍, സബീല്‍, രാജേഷ്, റിയാസ്, ബാലന്‍, ഷഹീന്‍, ആഷിഖ്, കിരണ്‍, ആഷ്‌ലി, ഗണേ ഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
