അലനല്ലൂര്‍: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്തിലെ 23 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം പതിമൂന്നാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ നിര്‍വഹി ച്ചു. ക്യാമ്പയ്‌നിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ഒരു മാസക്കാലം നീണ്ട് നില്‍ ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിലെ സാമൂഹികസംഘടനകള്‍, വ്യാപാരികള്‍, സ്‌കൂളുകള്‍, ക്ലബുകള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ മേഖലക ളിലെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ‘തിരുമുറ്റം തിളങ്ങട്ടെ’ അലനല്ലൂര്‍ ശുചി ത്വോത്സവത്തിന് തുടക്കം കുറിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 13-ാം വാര്‍ഡംഗം പി. മുസ്തഫ അധ്യക്ഷയായ പരിപാടിയില്‍ സെക്രട്ടറി ടി.വി ജയന്‍ പ്രതിജ്ഞ ചൊല്ലി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആയിശാബി ആറാട്ട്‌തൊട്ടി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ജീഷ, ബ്ലോക്ക് മെമ്പര്‍ സലീം എന്നിവര്‍ പങ്കെടുത്തു.
