അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്തില്‍ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിയില്‍ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും നൂതന ആശയങ്ങളിലൂടെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങാന്‍ കഴിയട്ടെ എന്നും എം.എല്‍.എ പറഞ്ഞു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മെഹര്‍ ബാന്‍, ഗ്രാമപഞ്ചായത്ത് വൈ സ് പ്രസിഡന്റ് ആയിഷാബി ആറാട്ടു തൊടി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരാ യ എം.കെ ബക്കര്‍, റംലത്ത്, എം. ജീഷ, ബ്ലോക്ക് മെമ്പര്‍ സലീം, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ രതിക എന്നിവര്‍ പങ്കെടുത്തു.
