പാലക്കാട്: ഇന്ദിരാനഗര്‍ കോളനിയില്‍ പട്ടയം ലഭിക്കാത്ത അര്‍ഹരായവര്‍ക്ക് പട്ടയ മേളയില്‍ ഉള്‍പ്പെടുത്തി പട്ടയം അനുവദിക്കുന്നതിന് 12 അപേക്ഷകള്‍ പട്ടയ അസം ബ്ലിയില്‍ ലഭിച്ചിട്ടുണ്ടെന്ന് എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പട്ടയം മീറ്റിംഗില്‍ എം.എല്‍.എ.മാര്‍,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍, എസ്.സി,എസ്.സി പ്രമോട്ടര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തണ മെന്ന് കെ. ബാബു എം.എല്‍.എ നിര്‍ദ്ദേശിച്ചു. പട്ടയം കിട്ടാത്തവരുടെ എണ്ണവും പേരും ഒക്ടോബര്‍ ആറിനകം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ഷൊര്‍ണൂരില്‍ ട്രഷറി നിര്‍മ്മാണ പ്രവൃത്തികള്‍ ട്രഷറി വകുപ്പ് മുന്‍കൈയെടുത്ത് പൂര്‍ത്തിയാക്കണ മെന്നും പി. മമ്മിക്കുട്ടി എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഫണ്ടിന്റെ പുരോഗതി കൂടി ഉള്‍ പ്പെടുത്തണമെന്നും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപെട്ടു. ഷോളയൂര്‍, പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് ആംബുലന്‍സ്, കുമരംപുത്തൂര്‍ സബ്‌സ്റ്റേഷന്‍ എന്നിവ സംബ ന്ധിച്ചുമുള്ള കാര്യങ്ങളും എം. എല്‍. എ. ഉന്നയിച്ചു. ഷോളയൂരില്‍ ആംബുലന്‍ സിന്റെ സേവനം ഒക്ടോബറിലും പുതൂരില്‍ ഒക്ടോബര്‍ ഏഴിനും ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.അട്ടപ്പാടി, കടുകുമണ്ണ ആനവായ് ഊരുകളില്‍ 50 വീടുകളില്‍ വൈദ്യുതി നല്‍കിയെന്നും 70 വീടുകള്‍ക്കുള്ള വൈദ്യുതീകരണം ഒരു മാസത്തിനകം പൂര്‍ത്തി യാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
![](http://unveilnewser.com/wp-content/uploads/2023/09/EDITED-PORTAL-AD-copy-1050x252.jpg)