പാലക്കാട്: കടമ്പഴിപ്പുറം കോവിഡ് ഐസൊലേഷന്‍ വാര്‍ഡ്/ മള്‍ട്ടിപര്‍പ്പസ് ഹാള്‍ നിര്‍ മ്മാണത്തിന്റെ ഭാഗമായി വൈദ്യുതി കണക്ഷന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ലഭ്യമാ ക്കുന്നത് സംബന്ധിച്ച് കെ. ബാബു എം.എല്‍.എ ഉന്നയിച്ചതില്‍ നെന്മാറ, കൊഴിഞ്ഞാ മ്പാറ, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ കൊടുത്തിട്ടുണ്ടെന്നും എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്തിട്ടു ണ്ടെന്നും ഡി.എം.ഒ അറിയിച്ചു. കൂടാതെ ജില്ലാ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെ ന്റ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിനല്‍ ഡയഗണോസ്റ്റിക് സെന്ററിന്റെ പ്രവൃത്തി പൂര്‍ത്തിയായെന്നും ഒക്ടോബര്‍ 15 നകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലും ആനുകൂല്യവും നഷ്ടപ്പെടാതിരിക്കാന്‍ ഭൂമിയുടെ കാലാവധി കൂട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 10 നകം യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനോടനുബന്ധിച്ച് നടക്കുന്ന യോഗത്തില്‍ കെ.എഫ്.ഡി.സിയെ ഉള്‍പ്പെടുത്തണമെന്ന് കെ. ബാബു എം.എല്‍.എ നിര്‍ദ്ദേശിച്ചു.
![](http://unveilnewser.com/wp-content/uploads/2023/09/Size-2-Screen-01-1050x252.jpg)