പാലക്കാട്: ജില്ലയില്‍ പി.എം.ജി.എസ്.വൈ 16 പ്രൊജക്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. എട്ടു പ്രോജക്ടുകളുടെ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞു. അതില്‍ അഞ്ച് പ്രോജക്ടുകള്‍ എസ്റ്റിമേറ്റ് തുകയില്‍ കൂടുതലായതുകൊണ്ട് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ കീഴിലായതിനാല്‍ കരാര്‍ ആയിട്ടില്ല. ഒരു പ്രോജക്ട് കരാര്‍ ആവുകയും രണ്ട് പ്രൊജക്റ്റ് റീ-ടെണ്ടര്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള മലവട്ട ത്താണി ആലൂര്‍ റോഡ് പ്രവൃത്തിയില്‍ പുരോഗതി ഇല്ലെങ്കില്‍ കരാറുകാരന് ഫൈനല്‍ നോട്ടീസ് നല്‍കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍ ആവശ്യപ്പെട്ടതില്‍ എല്ലാ എം.എല്‍.എ.മാരും പ്രതികരിച്ചു. തുടര്‍ന്ന് കരാറുകാ രനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനുള്ള ഫൈനല്‍ നോട്ടീസ് നല്‍കി യോഗം ചേരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൊടുവായൂര്‍ ബൈപ്പാസിന്റെ പ്രവര്‍ത്തിയുടെ നിലവി ലെ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെ. ബാബു എം.എല്‍.എയും രമ്യാ ഹരിദാസിന്റെ എം.പിയുടെ പ്രതിനിധി പി. മാധവനും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് അക്വസി ഷന്‍ തുക 13.46 കോടി രൂപ ലഭ്യമാകാന്‍ കിഫ്ബിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് റോഡ് സ് ആന്‍ഡ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ചെര്‍പ്പുളശ്ശേരി ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ പരിധിയില്‍ റോ ഡിന്റെ ഇരുവശത്തുമുള്ള മരം മുറിക്കുന്നത് സംബന്ധിച്ചുള്ള ആവശ്യം പി. മമ്മിക്കുട്ടി എം.എല്‍.എ ഉന്നയിച്ചതില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണില്‍ നിന്നും രണ്ട് ദിവസത്തി നകം മുറിക്കേണ്ട മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കണമെന്ന് കെ.ആര്‍.എഫ്.ബി എക് സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
![](http://unveilnewser.com/wp-content/uploads/2023/09/PORTAL-AD-SIZE-D2-1050x252.jpg)