ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
പാലക്കാട്: ഗോവിന്ദപുരം മുതല്‍ വടക്കഞ്ചേരി തങ്കം ജങ് ഷന്‍ വരെയുള്ള മലയോര ഹൈവേ പദ്ധതിയുടെ മൂന്നു റീച്ചുകള്‍ക്കും കിഫ്ബിയില്‍ നിന്ന് സാമ്പത്തികാനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ആദ്യത്തെ റീച്ചിന്റെ റവന്യൂ സര്‍വേ പൂര്‍ത്തിയായി. സാങ്കേതിക അനുമ തിക്കായുള്ള പ്രൊപോസല്‍ കെ.ആര്‍.എഫ്.ബി(കേരള റോഡ് ഫണ്ട് ബോര്‍ഡ്) തയ്യാറാ ക്കുകയാണ്. രണ്ടും മൂന്നും റീച്ചിന്റെ റവന്യൂ സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. 80 ശതമാനത്തി ലധികം ഭൂമി സ്വമേധയാ വിട്ടുകിട്ടുന്ന മുറയ്ക്ക് സാങ്കേതികാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് ജില്ല കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.
ശ്രീകൃഷ്ണപുരം വില്ലേജ് ലക്ഷംവീട് കോളനിയിലെ മലമ്പണ്ടാരം എന്ന വിഭാഗത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ കിര്‍ത്താഡ്‌സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിളയൂര്‍ -കൂരാച്ചിപ്പടി കൈപ്പുറം റോഡിന്റെ അരിക് കെട്ടുന്നതിനും റോഡ് ഗതാഗതം യോഗ്യമാക്കുന്നതിനുമുള്ള പ്രവൃത്തികള്‍ ഒരുമിച്ച് ചെയ്യണമെന്ന് മുന്‍ യോ ഗത്തില്‍ എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ ആവശ്യപ്പെ ട്ടതിനെ തുടര്‍ന്ന് അഞ്ചു കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി റോഡ്‌സ് ഇ.ഇ അറിയിച്ചു.
ആലത്തൂര്‍ താലൂക്ക് കിഴക്കഞ്ചേരി വില്ലേജിലുള്ള യു.ടി.ടി കമ്പനിയില്‍ നിന്നും ഏറ്റെ ടുത്ത മിച്ചഭൂമി വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായി നോട്ട് തയ്യാറാക്കി എല്‍. ആര്‍.സി.ക്ക് രണ്ടു ദിവസത്തിനകം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ കല ക്ടര്‍ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ പി.മമ്മിക്കുട്ടി, കെ.ബാബു, എന്‍. ഷംസുദ്ദീന്‍, വൈദ്യു ത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ഇ.ടി മുഹ മ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ആര്‍.ഡി.ഒ. ഡി അമൃതവ ല്ലി, അസിസ്റ്റന്റ് കലക്ടര്‍ ഒ.ഇ ആല്‍ഫ്രഡ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2023/09/NEWS-PORTAL-AD-45.16x10.83-1-1050x252.png)