അഗളി: പഞ്ചായത്തു തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാഭ്യാസ സമിതികള്‍ പ്രവര്‍ ത്തനനക്ഷമവും കാര്യക്ഷമവുമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ഇതുമായി ബന്ധ പ്പെട്ട് അഗളി ബി.ആര്‍.സി യുടെ കീഴിലുള്ള ഷോളയൂര്‍ പഞ്ചായത്തില്‍ മാതൃക പഞ്ചാ യത്ത് വിദ്യാഭ്യാസ സമിതി ചേര്‍ന്നു. സമഗ്രശിക്ഷ കേരളയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക നുസരിച്ചാണ് വിദ്യാഭ്യാസസമിതിയുടെ ഘടനയും ഉള്ളടക്കവും പ്രവര്‍ത്തന നടപടി ക്രമങ്ങളും നടപ്പാക്കിയത്.
വിദ്യാഭ്യാസസമിതി യോഗത്തില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകളുടെയും വിലയിരുത്തലു കളുടെയും അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാ ര്‍ഥികള്‍ക്ക് അടിസ്ഥാന ഭാഷാ ഗണിത ശേഷികള്‍ ലഭിക്കത്തക്ക വിധത്തിലുള്ള പ്ര വര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.സ്‌കൂളുകളില്‍ പ്രത്യേക യോഗങ്ങള്‍ ചേരും. സ്‌കൂള്‍ മാനേജ് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കും. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തി ക്കുന്നതിനായി ഐ.ടി.ഡി.പി., ഐ.സി.ഡി.എസ്, കുടുംബശ്രീ എന്നിങ്ങനെയുള്ള സംവിധാനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധ അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി. സുരേഷ് കുമാര്‍, അഗളി ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്, ട്രെയിനര്‍ എം. നാഗരാജ്, സ്ഥിരം സമിതി അധ്യക്ഷരായ ലതാകുമാരി, എം.ആര്‍ ജിതേഷ്, ഡി. രവി, മറ്റ് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും പ്രിന്‍സി പ്പാള്‍മാര്‍, പ്രധാനധ്യാപകര്‍, പി.ടി.എ പ്രസിഡന്റ്, എസ്.ആര്‍.ജി കണ്‍വീനര്‍, എം.പി.ടി .എ. പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.