മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സി.എച്ച് സെന്ററിനായി റിയാദ് കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് റിയാദ് കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡന്റ് ഹമീദ് പള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ ക്ക് കൈമാറി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി, നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, മണ്ഡലം ലീഗ് സെക്രട്ടറി കെ.ടി അബ്ദുല്ല, കെ.എം.സി.സി ഭാരവാഹികളായ എ.യു സിദ്ദീഖ്, ഷെരീഫ്. പി, ഇല്യാസ്, ജാബിര്‍, മുഹമ്മദലി കോല്‍ക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.