മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ ചുങ്കത്തും പാണ്ടിക്കാടും വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസിന്റെ പ്രത്യേക സംഘം പിടികൂടി. നെന്‍മാറ അയിലൂര്‍ പൂളക്കല്‍പറമ്പ് വീട്ടില്‍ ജലീല്‍ (35) ആണ് അറ സ്റ്റിലായത്. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഞായറാഴ്ച രാത്രി ഒലവക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. സെപ്റ്റംബര്‍ 20ന് പുലര്‍ച്ചെയാണ് കുമരംപുത്തൂര്‍ ചു ങ്കത്ത് എ.യു.പി സ്‌കൂളിന് മുന്‍വശത്തെ ലോട്ടറി കടയിലും പയ്യനെടം റോഡില്‍ കല്ലടി കോളജ് പരിസരത്ത് പാണ്ടിക്കാടുള്ള ബേക്കറി, പലചരക്ക് കട, ഹോട്ടല്‍ എന്നിവടങ്ങ ളില്‍ മോഷണം നടന്നത്. ബേക്കറിയിലെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നും ബൈക്കിലെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി രുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് വിവിധയിടങ്ങളിലെ 18 ഓളം സി.സി.ടി.വി കാമറകള്‍ പൊലി സ് പരിശോധിച്ചിരുന്നു. ബൈക്കില്‍ അലനല്ലൂര്‍ വരെ കറങ്ങിയ ശേഷം മടങ്ങിയെത്തി യാണ് ലോട്ടറി കടയിലേയും പയ്യനെടം റോഡിലെ വ്യാപാര സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കു ന്നത്. കണ്ണൂര്‍ സ്വദേശിയായ സുഹൃത്തിനൊപ്പം മോഷ്ടിച്ച ബൈക്കിലാണ് പിടിയിലായ പ്രതി മോഷണത്തിനായി മണ്ണാര്‍ക്കാടെത്തിയത്. ഈ ബൈക്ക് വടക്കഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയതാണെന്ന് പൊലിസ് പറയുന്നു. ബൈ ക്കില്‍ സഞ്ചരിക്കുന്നതി നിടെ വീണ് ജലീലിന് പരിക്കേറ്റിട്ടുണ്ട്. മണ്ണാര്‍ക്കാട് ഡി.വൈ. എസ്.പി വി.എ.കൃഷ്ണ ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. വി.വിവേ ക്, എ.എസ്.ഐ ശ്യാംകുമാര്‍, പൊലിസുകാരായ വിനോദ് കുമാര്‍, ഗിരീഷ്, സാജിദ്, രാജീവ്, ദാമോദരന്‍, ടി.കെ.റംഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂ ടിയത്. പ്രതിയെ മോഷണം നടന്ന വ്യാപാരസ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി. ജലീലിന്റെ കൂട്ടാളിക്കായി തിരച്ചില്‍ ഊര്‍ജിതമാ ക്കിയതായി മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.