മണ്ണാര്‍ക്കാട് : പത്താമത് ദേശീയ സബ് ജൂനിയര്‍ നയണ്‍ എ സൈഡ് ഫുട്ബോള്‍ ചാംപ്യ ന്ഷിപിന് ഉമ്മനഴിയില്‍ ആവേശതുടക്കം. ആദ്യമത്സരത്തില്‍ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മധ്യപ്രദേശിനെ പരാജയപ്പെടുത്തി. കേരളത്തിന്റെ ക്യാപ്റ്റന്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹ്മദ് ഒസാമ മൂന്ന് ഗോളുകള്‍ നേടി. ഗ്രൂപ്പിലെ മറ്റു മത്സരങ്ങ ളില്‍ ഡല്‍ഹി എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ഛത്തീസ്ഡിനേയും മഹാരാഷ്ട്ര എതി രില്ലാത്ത 11 ഗോളുകള്‍ക്ക് മധ്യ ഭാരതിനേയും തോല്‍പ്പിച്ചു.

ഉമ്മനഴി അല്റിയാ സ്റ്റേഡിയത്തില്‍ ഇന്ന് മുതലാണ് മത്സരങ്ങള്‍ ആരംഭിച്ചത്. മഴ കാരണം മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തീകരിക്കാനായില്ല. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. അമച്വര്‍ നയണ്‍ എ സൈഡ് ഫുട്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് കേരള നയന്‍ എ സൈഡ് ഫുട്ബോള്‍ അസോസിയേഷനും മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്റെയും നേതൃത്വ ത്തിലാണ് നടക്കുന്നത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസ്ഥിരംസമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ചെറൂട്ടി ഉദ്ഘാടനം ചെയ്തു. ഓര്ഗനൈസിങ്് കമ്മിറ്റി ചെയര്മാന് ഫിറോസ് ബാബു അ ധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ കിക്കോഫ് ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍, എം.എഫ്.എ. ഭാരവാഹികളായ ഇബ്രാ ഹിം, ഷിഹാബ്, ഫെഡറേഷന് ഭാരവാഹികളായ വി.നൗഷാദ്, പ്രവീണ്‍ സാംഗ്ദേ, ശിവ ഷണ്മുഖന്, ബിജു വര്‍ഗീസ്, രാജഗോപാല്‍, നാസര്‍ എന്നിവര്‍ സംസാരിച്ചു.
