കാഞ്ഞിരപ്പുഴ : തച്ചമ്പാറ പഞ്ചായത്തിലെ പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി. തുടര്‍ന്നുണ്ടാ യ മലവെള്ളപ്പാച്ചിലില്‍ പാലക്കയം ടൗണിലും പരിസരത്തും മീന്‍വല്ലം ഭാഗത്തും വെ ള്ളപ്പൊക്കമുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയ റി. ഇന്ന് ഉച്ചതിരിഞ്ഞാണ് മലമ്പ്രദേശത്ത് ഇടിമിന്നലിന്റെ അകമ്പടിയോടെ മഴയെത്തി യത്. വൈകിട്ടോടെ മലയില്‍ ഉരുള്‍പൊട്ടലുമുണ്ടായി. തുടര്‍ന്ന് മലയില്‍ നിന്നും ചെളി യും മണ്ണും കലര്‍ന്ന വെള്ളം കുത്തിയൊലിച്ച് മൂന്നാം തോടിലേക്കും മീന്‍വല്ലം തുപ്പനാട് പുഴയിലേക്കും ഒഴുകിയെത്തി. ഇതോടെ തോടുംപുഴയും കരകവിഞ്ഞു. പുഴയോരത്തെ നിരവധി വീടുകളിലേക്കും വെള്ളമെത്തി. പാലക്കയം ടൗണിലൂടെ മഴവെള്ളം പുഴപോ ലെയൊഴുകി. പള്ളിയും സ്‌കൂളും കടകളുമെല്ലാം വെള്ളത്തിനടിയിലായി. പലചരക്കു കടകളിലെ സാധനങ്ങള്‍ നശിച്ചു. വീടുകളില്‍ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുക ള്‍ സംഭവിച്ചു. മീന്‍വല്ലത്ത് പറമ്പുകളിലൂടെ വെള്ളം ശക്തമായി ഒഴുകിയെത്തിയതോ ടെ നൂറുകണക്കിന് തേങ്ങകളും ഒഴുകിപോയി. കാട്ടില്‍ നിന്നും മരത്തടികളും മറ്റും ഒഴുകിയെത്തി പാലത്തിനടിയില്‍ തങ്ങി നിന്നത് പുഴയുടെ ഒഴുക്കിനേയും ബാധിച്ചു. വൈകിട്ട് ഏഴുമണിയോടെയാണ് മഴയ്ക്ക് നേരിയ ശമനമുണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!